കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് എത്തിക്കുന്നതിലൂടെ സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ ജിഎസ് ടി നഷ്ടമാണ് ഉണ്ടാകുന്നതെന്നും പണം മുഴുവന്‍ മറ്റ് സംസ്ഥാനങ്ങളിലേക്കാണ് പോകുന്നതെന്നും മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ പറഞ്ഞുമഹാരാഷ്ട്രയിൽ നിന്നും കർണാടകയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ സ്പിരിറ്റ് കേരളത്തിൽ എത്തുന്നത്. കേരളത്തിലേക്ക് സ്പിരിറ്റ് എത്തിക്കുന്ന കമ്പനി കമ്പനികൾക്ക് രാഷ്ട്രീയ ബന്ധമുണ്ട് എന്നാണ് പറയുന്നത്.
അവരുടെ രാഷ്ട്രീയ ബന്ധം ഏതെന്ന് താൻ പറയുന്നില്ല, അത് ബഹളത്തിൽ നിന്നു തന്നെ അത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കഞ്ചിക്കോട് സ്ഥാപിക്കുന്ന എഥനോൾ നിർമാണ ഫാക്‌ടറിക്ക് പ്രാഥമിക അനുമതിയാണ് നൽകിയത്. വ്യവസായ അടിസ്ഥാനത്തിൽ കേരളത്തിൽ സ്പിരിറ്റ് നിർമ്മിക്കുക എന്നത് സർക്കാരിന്റെ നയമാണെന്നും കമ്പനികൾ അപേക്ഷ സമർപ്പിച്ചാൽ സുതാര്യമായി പരിശോധിച്ച് അനുമതി നൽകുമെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.
കർണാടകയിൽ നിന്നുള്ള കമ്പനികൾ അപേക്ഷ നൽകിയാൽ അതും പരിഗണിക്കുമെന്നും ഓയാസിസിന് പ്രാരംഭ അനുമതിയാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.