
രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. നീതീകരിക്കാന്‍ ആകാത്തതാണ് ഒരു ഘട്ടത്തിലും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ബിജെപി പ്രതിനിധി ചാനല്‍ ചര്‍ച്ചയില്‍ നടത്തിയതെന്നും മന്ത്രി രാജേഷ് അഭിപ്രായപ്പെട്ടു. പൊലീസിൽ പരാതി ലഭിക്കുന്നത് 29 ആം തീയതിയാണ്. അതാണ് വിചിത്രമായ കാര്യം എന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതതികരിക്കുകയായിരുന്നു മന്ത്രി.
പ്രിന്റു മഹാദേവനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. പരാതിക്കാരനെ പൊലീസ് ബന്ധപ്പെട്ടപ്പോൾ തുടർനടപടിക്ക് താല്പര്യമില്ല എന്നാണ് അറിയിച്ചത്. പ്രതിപക്ഷം നിയമസഭയിൽ നടത്തിയത് ഒരു നാടകം മാത്രമാണ്. ഈ വിഷയത്തിന് അത്ര അടിയന്തര പ്രാധാന്യം ഉണ്ടായിരുന്നെങ്കിൽ ഇന്നലെ ഈ വിഷയം പ്രതിപക്ഷത്തിന് ഉന്നയിക്കാമായിരുന്നു എന്നും മന്ത്രി പറഞ്ഞു.ഇന്നലെ ബില്ലിന്റെ ചർച്ചാ വേളയിൽ യു പ്രതിഭ എന്തുകൊണ്ടാണ് വിഷയത്തിൽ നിങ്ങൾ പരാതി നൽകാത്തത് എന്ന് ചോദിച്ചിരുന്നു. രാഹുൽ ഗാന്ധിക്കെതിരെ ഒരു പരാമർശം നടത്തിയിട്ട് പോലും പ്രതികരിക്കാൻ നാലുദിവസം വേണ്ടിവന്നു കോൺഗ്രസിന്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ അസംബന്ധ നാടകമാണ് ഇന്ന് നിയമസഭയിൽ നടന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.