ബിജെപിയുടെ ട്രോജന്‍ കുതിരയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.കെ സുധാകരന്‍ പ്രാണി എന്ന് വിളിച്ചാണ് സിപിഐ(എം)ലേക്ക് വരുന്നവരെ കളിയാക്കുന്നത്.ആളുകള്‍ പാര്‍ട്ടിയിലേക്ക് വരുന്നതാണ് സുധാകരന്റെ പ്രശ്നം.കോണ്‍ഗ്രസില്‍ നിന്ന് ഇനിയും പാര്‍ട്ടിയിലേക്ക് പ്രാണികളുടെ ഘോഷയാത്ര ഉണ്ടാകും.
സുധാകരന്റെ കൊലവിളി പ്രസംഗം ഗൗരവമേറിയതാണെന്നും റിയാസ് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ചേവായൂർ സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതർക്കെതിരെ ഭീഷണിയുമായി സുധാകരൻ രംഗത്തെത്തിയത്.പാർട്ടി തോറ്റാൽ ഈ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നും എവിടെ നിന്നാണ് ശൂലം വരികയെന്ന് പറയാൻ കഴിയില്ലെന്നും സുധാകരൻ ഭീഷണിപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.