
പശ്ചാത്തല വികസന മേഖലയില്‍ ഒമ്പത് വര്‍ഷം കൊണ്ട് 33,101 കോടി രൂപ കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചതായി പൊതുമരാമത്ത് ‚ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. അഞ്ചുവർഷം കൊണ്ട് 100 പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ നാലുവർഷം പൂർത്തിയായപ്പോൾ തന്നെ നൂറിലധികം പാലങ്ങളുടെ നിർമ്മാണ പൂർത്തിയാക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.പശ്ചാത്തല വികസന മേഖലയിൽ മാത്രമല്ല എല്ലാ രംഗത്തും പ്രതീക്ഷിച്ചതിനപ്പുറമുള്ള വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിച്ചതായി മന്ത്രി പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്കൊപ്പം ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തി സർക്കാർ മുന്നോട്ടു പോവുകയാണ് എന്നും മന്ത്രി സൂചിപ്പിച്ചു. ചടങ്ങില്‍ മന്ത്രി പി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.