വോട്ട് തേടി മലപ്പുറം വഴിക്കടവ് പുഞ്ചക്കൊല്ലിയിലെ ആദിവാസി നഗറിലേക്ക് പുറപ്പെട്ട മന്ത്രി ഒ ആർ കേളു പുന്നപ്പുഴയില്‍ ചങ്ങാടത്തില്‍ കുടുങ്ങി. വയനാട് ഉപതെരഞ്ഞടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയുടെ പ്രചാരണത്തിന്റെ ഭാഗമായി വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി നഗറിലേക്ക് പോകും വഴി പുന്നപ്പുഴ കടക്കുന്നതിനിടെയാണ് മന്ത്രി ചങ്ങാടത്തില്‍ കുടുങ്ങിയത്.
മറ്റ് എല്‍ഡിഎഫ് നേതാക്കളും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു. മുളകൊണ്ട് നിര്‍മിച്ച ചങ്ങാടം പുഴയിലെ കൂറ്റന്‍ കല്ലില്‍ തടഞ്ഞ് കുടുങ്ങുകയായിരുന്നു. ചങ്ങാടം താഴ്ന്ന് പുഴയിലെ കല്ലില്‍ കുടുങ്ങുകയായിരുന്നു. കുറച്ചുപേരെ പിന്നീട് വെള്ളത്തിലിറക്കി ഏറെ പണിപ്പെട്ടാണ് ചങ്ങാടം കരയ്ക്കടുപ്പിച്ചത്. അരമണിക്കൂറോളം മന്ത്രി ചങ്ങാടത്തില്‍ കുടുങ്ങി. സംഭവം അറിഞ്ഞ് പൊലീസും നാട്ടുകാരും തണ്ടര്‍ബോള്‍ട്ട് സംഘവും ചേര്‍ന്ന് അരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ മന്ത്രിയെയും മറ്റു നേതാക്കളെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.