29 December 2025, Monday

Related news

November 7, 2025
May 17, 2025
April 16, 2025
March 24, 2025
September 3, 2024
August 18, 2024
February 25, 2024
September 26, 2023

കേരളത്തിൽ ഇടതുതരംഗമുണ്ടാകും: മന്ത്രി പി എ മുഹമ്മദ് റിയാസ്

Janayugom Webdesk
കോഴിക്കോട്
February 25, 2024 8:48 pm

ലോകസഭ തെരഞ്ഞെടുപ്പിൽ വടകരയും കോഴിക്കോടും എൽഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. 2019ലെ സാഹചര്യം മാറിയതായും ഇത്തവണ 2004 ആവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ലോകസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തരംഗമുണ്ടാകും. ഇത്തവണ വടകരയിൽ ടിപി വധക്കേസ് ചർച്ചയാകില്ല. ദേശീയ തലത്തിൽ ബിജെപി സർക്കാരിനെ താഴെയിറക്കുമെന്നും റിയാസ് അഭിപ്രായപ്പെട്ടു.

അതേസമയം കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ആന്റോ ആന്റണി കെ സുരേന്ദ്രൻ എന്ന് തെറ്റായി അഭിസംബോധന ചെയ്ത സംഭവത്തെ മന്ത്രി പരിഹസിച്ചു. കോൺഗ്രസിന്റെ ഒരു എംപിക്ക് പോലും കെപിസിസി പ്രസിഡന്റിനെ മാറിപ്പോകുന്ന അവസ്ഥയാണ്. കെപിസിസി പ്രസിഡന്റും ബിജെപി സംസ്ഥാന അധ്യക്ഷനും പറയുന്നത് ഒന്നുതന്നെയാണെന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു. മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം യുഡിഎഫിലെ ആഭ്യന്തര പ്രശ്നമാണെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry: Min­is­ter P A Muham­mad Riyas
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.