10 February 2026, Tuesday

Related news

February 10, 2026
December 6, 2025
August 2, 2025
April 13, 2025
March 27, 2025
March 16, 2025
January 22, 2025
November 24, 2024
October 1, 2024
August 16, 2024

നെല്ല് സംഭരണ ബോണസ് നിര്‍ത്തലാക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം കേരളം തള്ളിക്കളയുന്നതായി മന്ത്രി പി പ്രസാദ്

Janayugom Webdesk
തിരുവനന്തപുരം
February 10, 2026 2:14 pm

നെല്ല് സംഭരണ ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര നിർദ്ദേശത്തെ കേരളം പൂർണമായും തള്ളിക്കളയുന്നതായി മന്ത്രി മന്ത്രി പി പ്രസാദ്. കേന്ദ്ര സർക്കാരിന്റെ കത്തിലെ പല കാര്യങ്ങളും നമുക്ക് അംഗീകരിക്കാൻ കഴിയാത്തതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ കാർഷിക മേഖലയെ പരമാവധി സഹായിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കേന്ദ്ര സർക്കാർ ഇത്തരം കത്തുകൾ അയക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കൃഷി സംസ്ഥാനത്തിന്റെ വിഷയമാണ്. 

ഇക്കാര്യങ്ങൾ വ്യക്തമാക്കി കേന്ദ്രത്തിന് കൃഷി വകുപ്പ് കത്തയച്ചിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി ആവശ്യമെങ്കിൽ നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും പറഞ്ഞു.അതേസമയം കൃഷി വകുപ്പിന്റെ വൈഗ കാർഷിക പ്രദർശനമേളയ്ക്ക് നാളെ തുടക്കമാകുമെന്നും മന്ത്രി പി പ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം ആനയറയിലാണ് വൈഗ ഫെസ്റ്റിന്റെ 7-ാമത് പതിപ്പിന് നാളെ തുടക്കമാകുക.

ഫെസ്റ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും മന്ത്രി പി പ്രസാദ് അറിയിച്ചു.കാർഷിക ഉത്പന്നങ്ങളുടെ വിപണനവും സംസ്കരണവും ലക്ഷ്യമിട്ട് കൃഷി വകുപ്പ് ആരംഭിച്ച കാർഷിക പ്രദർശനമേള ഫെബ്രുവരി 11 മുതൽ 16 വരെയാണ് നടക്കുക. 250 ഓളം സ്റ്റാളുകൾ കാർഷിക പ്രദർശനത്തിന്റെ ഭാഗമായി ഇത്തവണ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പി പ്രസാദ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.