
മന്ത്രിമാര്‍ 30 ദിവസം ജയിലില്‍ കിടന്നാല്‍ അവരെ പുറത്താക്കാനുള്ള ബില്ല് അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചതില്‍ പ്രതികരണവുമായി മന്ത്രി പി രാജീവ്. ബില്ലിന്റെ പൂര്‍ണരൂപം കണ്ടില്ലെന്നും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ള ബില്ലാണെന്നും സംസ്ഥാന നിയമ മന്ത്രികൂടിയായ രാജീവ് പറഞു.മന്ത്രിമാര്‍ കസ്റ്റഡിയില്‍ ഉണ്ടെങ്കില്‍ 30 ദിവസം കഴിഞ്ഞാല്‍ രാജിവെക്കണം എന്നുള്ളതാണ് ബില്ല്. അധികാര സംവിധാനങ്ങള്‍ക്ക് കസ്റ്റഡി നീട്ടുക എന്നുള്ള സൗകര്യം നിലനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഇത്തരം ബില്ലുകളെ സംബന്ധിച്ച് സംശയത്തോടെ നോക്കി കാണാനേ കഴിയുകയുള്ളൂ എന്ന് മന്ത്രി പറഞ്ഞു.
രാഷ്ട്രീയം ക്രിമിനല്‍ വല്‍ക്കരണത്തില്‍ നിന്ന് മുക്തമാകണം എന്ന നിലപാടിനോട് എല്ലാവര്‍ക്കും നല്ല യോജിപ്പാണ് ഉള്ളത്. എന്നാല്‍ അതിന്റെ മറവില്‍ തങ്ങളുടെ ചില താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ശ്രമിക്കുന്നുണ്ടോ എന്നും നോക്കണമെന്നും അദ്ദേഹം പറഞ്ഞു.ഭരണസംവിധാനങ്ങള്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നു.
ഗൗരവതരമായി പ്രശ്‌നത്തെ കാണേണ്ടതുണ്ട്. അമിതാധികാരം ഇഡിക്ക് നല്‍കുന്ന നിയമത്തിലെ ചില ഭാഗങ്ങള്‍ സുപ്രീംകോടതി തന്നെ ശരിവെച്ച നടപടികള്‍ റിവ്യൂ ചെയ്യാന്‍ വിധേയമായി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.