22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 24, 2024
August 18, 2024
January 3, 2024
December 29, 2023
November 26, 2023
September 13, 2023
April 25, 2023
March 11, 2023
December 30, 2022
December 25, 2022

കോവിഡ് വ്യാപനത്തെ തടയാനുള്ള പോംവഴി സമഗ്ര പ്രതിരോധമെന്ന്‌ മന്ത്രി പി രാജീവ്

Janayugom Webdesk
January 19, 2022 6:31 pm

കോവിഡ് വ്യാപനത്തെ തടയാനുള്ള പോംവഴി സമഗ്ര പ്രതിരോധമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. കോവിഡ് പ്രതിരോധത്തില്‍ വിട്ടുവീഴ്ചയോ പാളിച്ചയോ പാടില്ല. സര്‍ക്കാര്‍ സംവിധാനങ്ങളും ജനപ്രതിനിധികളും കൊവിഡ് പ്രതിരോധത്തിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ആവശ്യമുള്ള സ്ഥലങ്ങളില്‍ കൊവിഡ് ഡൊമിസിലിയറി സെന്ററുകള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സന്നദ്ധ സംഘടനകളേയും കുടുംബശ്രീയേയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് പി രാജീവ് പറഞ്ഞു. പ്രതിരോധം, ക്വാറന്റൈന്‍, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രോഗലക്ഷണങ്ങളുള്ളവരും കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരും പരിശോധന നടത്തുന്നതില്‍ വിമുഖത കാണിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. എറണാകുളത്തെ തദ്ദേശ സ്ഥാപന പ്രതിനിധികളുമായി നടത്തിയ യോഗത്തിലായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം.

 


ഇതുകൂടി വായിക്കാം; സംസ്ഥാനത്ത് ഇന്ന് 34,199 പേര്‍ക്ക് കോവിഡ്; 8193 രോഗമുക്തി


 

അതേസമയം, സംസ്ഥാനം കോവിഡിന്റെ മൂന്നാം തരംഗത്തിലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഒമിക്രോണ്‍ ഡെല്‍റ്റ വൈറസിനെക്കാള്‍ തീവ്രത കുറഞ്ഞതാണ്. അതേസമയം ഒമിക്രോണിനെ ജാഗ്രത കുറച്ചു കാണുന്ന നടപടി ആശാവഹമല്ല. അത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. കോവിഡ് വ്യാപനം തടയേണ്ടത് ഓരോ വ്യക്തിയുടെയും ആവശ്യവും ഉത്തരവാദിത്വവുമാണെന്നും മന്ത്രി പറഞ്ഞു.

കോവിഡ് മൂന്നാം തരംഗത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ തീ വ്ര വ്യാപനം ഉണ്ടായി. ഡെൽറ്റ , ഒമിക്രോൺ വകഭേദങ്ങൾ വ്യാപനത്തിനു കാരണമാകുന്നുണ്ട്. ഡെൽറ്റ യേക്കാൾ തീവ്രത കുറഞ്ഞതാണ് ഒമി ക്രോൺ വകഭേദം എങ്കിലും അവഗണിക്കരുത്. ഒമിക്രോൺ വളരെ വേഗം പടരുന്ന വൈറസ് അതുകൊണ്ടു തന്നെ N95 മാസ്ക് ഉപയോഗിക്കണം , സാമൂഹ്യ അകലം കർശ്ശനമായി പാലിക്കണം , സ്ഥാപനങ്ങൾ ക്ലസ്റ്റർ രൂപപ്പെടുന്നത് ഒഴിവാക്കണം. പൊതു ജനങ്ങൾ ആശുപത്രി സന്ദർശനം ഒഴിവാക്കണം. ഇ‑സഞ്ജീവനി സേവനം സ്വീകരിക്കണം. ആരോഗ്യ പ്രവർത്തകർ നിർബ്ബന്ധമായും ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കണം. നിലവില്‍ 3107 ഐ സി യു ബെഡുകൾ ഉണ്ട്. 8583ഓക്സിജൻ കിടക്കകൾ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

CFLTCകൾ സജ്ജമാക്കുന്നതിന് നിർദ്ദേശം നല്കി. ഓക്സിജൻ സംഭരണശേഷി വർദ്ധിപ്പിക്കും. മരുന്നു ലഭ്യതക്കെതിരെ തെറ്റായ വാർത്ത പ്രചരിക്കുന്നുണ്ട്. മരുന്നു ക്ഷാമം സംസ്ഥാനത്ത് ഇല്ല. ഹോം — കെയർ പ്രത്യേകം ശ്രദ്ധിക്കണം എന്നും മന്ത്രി. അഞ്ഞൂറിലധികം കുട്ടികൾ പഠിക്കുന്ന സംസ്ഥാനത്തെ എല്ലാ സ്കൂളുകളും വാ ക്സി നേ ഷൻ കേന്ദ്രങ്ങൾ ആക്കി മാറ്റി എന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. കുട്ടികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ഒരാഴ്ച കൊണ്ട് യജ്ഞം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
eng­lish summary;Minister P Rajeev state­ment about covid19
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.