
സിനിമാ കോണ്‍ക്സേവിന്റെ സമാപന പരിപാടിയില്‍ ദളിതര്‍ക്കും, സ്തീകള്‍ക്കുമെതിരെ വിവാദ പരാമര്‍ശം നടത്തിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് മറുപടി നല്‍കി മന്ത്രി ആര്‍ ബിന്ദു. വിശ്വ ചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം.മനുഷ്യനാകണം മന്ത്രി ഫെയ്സ് ബുക്കില്‍ കുറിച്ചുസിനിമാ നയരൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമാ കോണ്‍ക്ലേവിലാണ് അടൂര്‍ വിവാദ പരാമര്‍ശം നടത്തിയത്.
ചലച്ചിത്ര വികസന കോര്‍പറേഷന്റെ ധനസഹായത്താല്‍ സിനിമകള്‍ നിര്‍മിക്കുന്ന വനിതാ സംവിധായകര്‍ക്കും പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള സംവിധായകര്‍ക്കുമെതിരെയാണ് അടൂര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. സ്ത്രീയാണ് എന്നതുകൊണ്ട് മാത്രം പണം നല്‍കരുത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് സിനിമയെടുക്കാന്‍ നല്‍കുന്നത് ഒന്നരക്കോടി രൂപയാണ്. ഇത് അഴിമതിക്ക് കാരണമാകും. പണം നല്‍കുന്നതിന് മുമ്പ് മൂന്ന് മാസത്തെ പരിശീലനം നല്‍കണമെന്നും അടൂര്‍ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.