27 December 2024, Friday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 8, 2024
October 30, 2024
October 1, 2024
September 25, 2024
September 6, 2024
September 6, 2024
August 16, 2024
July 11, 2024
July 1, 2024

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ താഴ്ത്തിക്കെട്ടാൻ ശ്രമം നടക്കുന്നതായി മന്ത്രി ആര്‍ ബിന്ദു

Janayugom Webdesk
തിരുവനന്തപുരം
February 18, 2024 1:41 pm

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ താഴ്ത്തിക്കെട്ടാൻ ബാഹ്യശ്രമങ്ങള്‍ നടക്കുന്നതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കേരള സര്‍വ്വകലാശാല സെനറ്റ് യോഗം നടന്നത് നിയമപരമായാണ്. താന്‍ നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് കോടതിയില്‍ പോകാമല്ലോയെന്നും മന്ത്രി പറഞ്ഞു. 

ഗവര്‍ണര്‍ക്ക് മറുപടിയും മന്ത്രി നല്‍കി. നിയമം ലംഘിച്ചിട്ടില്ലെന്നും, സര്‍വ്വകലാശാല ആക്റ്റും സ്റ്റാറ്റിയൂട്ടും ലംഘിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ചട്ടങ്ങള്‍ പരിശോധിച്ചാല്‍ കാര്യം മനസിലാകുമെന്നും മന്ത്രി പറഞ്ഞു. 

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വര്‍ദ്ധനവിനുള്ള പരിശ്രമങ്ങളില്‍ സര്‍ക്കാരിന് ഒപ്പം നില്‍ക്കേണ്ട വ്യക്തിയാണ് ചാന്‍സലര്‍. എന്നാല്‍ അതിനെതിരായി നില്‍ക്കുന്ന സമീപനമാണ് ചാന്‍സലറായ ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്നും പൊതുവില്‍ കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തി കാട്ടാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും ഇത് നിര്‍ഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Min­is­ter R Bindu said that an attempt is being made to degrade the high­er edu­ca­tion sec­tor in Kerala

You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.