7 January 2026, Wednesday

Related news

October 18, 2025
September 16, 2025
August 4, 2025
July 18, 2025
July 12, 2025
July 11, 2025
July 8, 2025
July 7, 2025
July 5, 2025
July 3, 2025

സംസ്ഥാനത്ത് ഗവേഷണാധിഷ്ഠിതവും നവീനവുമായ ബിരുദാനന്തര ബിരുദ കരിക്കുലം തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി മന്ത്രി ആര്‍ ബിന്ദു

Janayugom Webdesk
തിരുവനന്തപുരം
September 16, 2025 12:27 pm

സംസ്ഥാനത്ത് ഗവേഷണാധിഷ്ഠിതവും, നവീനവുമായ ബിരുദാന്തര ബിരുദ കരിക്കുലം തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. നാലുവര്‍ഷ ബിരുദ പ്രോഗ്രാമിലൂടെ ഉണ്ടായ മാറ്റങ്ങള്‍ പ്രകടമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള മിനിസ്റ്റേഴ്സ് എക്സലെന്‍സ് അവാര്‍ഡ്ദാന ചടങ്ങ് എക്സലന്‍ഷ്യ 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ നാലുവര്‍ഷ ബിരുദത്തിലെ എന്‍ മൈനസ് വണ്‍ സെമസ്റ്റര്‍, ക്യാപ്സ്റ്റോണ്‍ കോഴ്സ് പോലെയുള്ളവ ദേശീയ ഏജന്‍സികള്‍ മാതൃകയാക്കി. പരീക്ഷ ഫലപ്രഖ്യാപനത്തിലടക്കം വേഗത കൈവരിച്ചു. സര്‍വകലാശാലകളും കോളേജുകളും ലോകോത്തര സ്ഥാപനങ്ങളുമായി നിരവധി ധാരണപത്രങ്ങള്‍ ഉണ്ടാക്കിയതായും മന്ത്രി ആർ ബിന്ദു പറഞ്ഞു.

നാക്, എന്‍ഐആര്‍എഫ്, കെഐആര്‍എഫ് എന്നിവയില്‍ മികച്ച റാങ്ക് നേടിയ സ്ഥാപനങ്ങളെ ആദരിക്കുന്നതിന് സ്‌റ്റേറ്റ് ലെവല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ഏര്‍പ്പെടുത്തിയ മിനിസ്റ്റേഴ്സ് എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. പരിപാടിയില്‍ ബംഗളൂരു നാക് അഡ്വൈസര്‍ ഡോ. ദേവേന്ദര്‍ കവാടെ മുഖ്യപ്രഭാഷണം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.