12 February 2026, Thursday

Related news

February 2, 2026
January 29, 2026
January 28, 2026
January 28, 2026
December 11, 2025
December 1, 2025
November 23, 2025
June 29, 2025
May 4, 2025
April 22, 2025

അജിത് പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് വെളിപ്പെടുത്തി മന്ത്രി

Janayugom Webdesk
മുംബൈ
November 11, 2023 9:06 am

മഹാരാഷ്ട്രയില്‍ ഉടന്‍ തന്നെ അജിത് പവാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്ന വെളിപ്പെടുത്തി മന്ത്രി ധര്‍മറാവുബാബാ അത്രം. നാഷ്ണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായ അജിത് പവാര്‍ വിഭാഗത്തിന്റെ ശക്തി വര്‍ദ്ധിച്ചതായും ഈയടുത്തായി നടന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ ശക്തി അവര്‍ തെളിയിച്ചതായും മന്ത്രി പറഞ്ഞു.

നാളുകളായി അജിത് പവാര്‍ മുഖ്യമന്ത്രിയാകുമെന്ന് ഞാന്‍ പറയുന്നുണ്ട്. അത് ഉടന്‍ സംഭവിക്കുമെന്നാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ മന്ത്രി പറഞ്ഞത്. അജിത് പവാറും ധര്‍മറാവുംബാബ ഉള്‍പ്പെടെ എട്ടു എംഎല്‍എമാരും ഇക്കഴിഞ്ഞ ജൂലായ രണ്ടിനാണ് ഏക്‌നാഥ് ഷിന്‍ഡേ സര്‍ക്കാരിന്റെ ഭാഗമായി മന്ത്രിസഭയിലെത്തിയത്.

Eng­lish Sum­ma­ry: Min­is­ter revealed that Ajit Pawar will be the Chief Min­is­ter of Maharashtra
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.