കേന്ദ്ര വനം വകുപ്പ് മന്ത്രിയുടെ കേരള സന്ദര്‍ശനം പ്രഹസനമാകരുതെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. പ്രായോഗികമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള മനോഭാവത്തെടെയാകുണം സന്ദര്‍ശനം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞതെന്നും മന്ത്രി ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു.
മുൻപ് നടത്തിയ കൂടിക്കാഴ്ചകളിൽ കേന്ദ്രമന്ത്രി കേരളം സന്ദർശിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, ഇതുവരെ സന്ദർശനം ഉണ്ടായില്ല. വിശദമായ മെമ്മോറണ്ടം മന്ത്രിയെ നേരിൽ കണ്ട് സമർപ്പിച്ചതാണ്. ചർച്ചകൾ സൗഹാർദപരമായിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.കാട്ടുപന്നിയേയും കുരങ്ങനേയും ഷെഡ്യൂൾ ഒന്നിൽ നിന്ന് മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.