6 December 2025, Saturday

Related news

December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 5, 2025
December 4, 2025
December 3, 2025
December 3, 2025
December 3, 2025
December 1, 2025

‘മന്ത്രിയാക്കണം, ആഭ്യന്തരവകുപ്പും വനംവകുപ്പും വേണം’; നാമനിർദേശ പത്രിക പിൻവലിക്കാൻ ഉപാധികളുമായി അൻവർ

Janayugom Webdesk
മലപ്പുറം
June 5, 2025 3:10 pm

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിനത്തിലും യു ഡി എഫിന് മുന്നിൽ പുതിയ ഉപാധികൾ വെച്ച് സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. 2026‑ൽ യു ഡി എഫിന് ഭരണം ലഭിച്ചാൽ തനിക്ക് മന്ത്രിസ്ഥാനം നൽകണമെന്നും, ആഭ്യന്തര വകുപ്പും വനംവകുപ്പും നൽകണമെന്നുമാണ് ഒരു ഉപാധി. അല്ലെങ്കിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശനെ യു ഡി എഫിന്റെ നേതൃസ്ഥാനത്തുനിന്ന് മാറ്റണമെന്നാണ് അൻവറിന്റെ മറ്റൊരു ആവശ്യം. ഇത് അംഗീകരിച്ചാൽ യു ഡി എഫിന്റെ മുന്നണിപടയാളിയായി താൻ രംഗത്തുണ്ടാകുമെന്നും അൻവര്‍ പറഞ്ഞു.

മലപ്പുറം ജില്ല വിഭജിക്കണമെന്നതാണ് തൻ്റെയും പാർട്ടിയായ തൃണമൂൽ കോൺഗ്രസിൻ്റെയും ആവശ്യമെന്നും പി വി അൻവർ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് ശേഷവും തൃണമൂൽ ഈ വിഷയം ഉന്നയിച്ച് രംഗത്തുണ്ടാകും. മലയോര ജനതയ്ക്കായി തിരുവമ്പാടി കൂടി ഉൾപ്പെടുത്തി പുതിയ ജില്ല വേണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.