22 January 2026, Thursday

Related news

January 18, 2026
January 14, 2026
January 9, 2026
January 5, 2026
January 3, 2026
December 21, 2025
December 20, 2025
December 18, 2025
December 18, 2025
December 14, 2025

പഴയിടത്തിനെ ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് മന്ത്രി ശിവന്‍കുട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
January 8, 2023 11:22 am

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ ക്രമവുമായി ബന്ധപ്പെട്ട് പഴയിടം മോഹനൻ നമ്പൂതിരിക്കെതിരായി ഉയർന്ന വിമർശനങ്ങൾ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പഴയിടം ഏറ്റവും ഭംഗിയായി തന്റെ ചുമതല വഹിച്ചെന്നും പഴയിടത്തെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമർശനം അഴിച്ചു വിടുന്നത്. ഒന്നോ രണ്ടോ വ്യക്തികളുടെ വിമർശനം അവരവരുടേത് മാത്രമാണ്. പങ്കെടുത്ത കുട്ടികൾക്ക് പ്രശ്നങ്ങളില്ല. പഴയിടവുമായി ചർച്ച നടത്തേണ്ട കാര്യമില്ല. 

എന്റെ കുഞ്ഞുങ്ങൾക്ക് കോഴിക്കോടൻ ബിരിയാണി നൽകണമെന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഭക്ഷണ വൈവിധ്യത്തെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. അടുത്ത തവണ കലോത്സവ മെനുവിൽ മാംസാഹാരവും ഉൾപ്പെടുത്തുന്നത് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഗോത്രവർഗ കലകളെ കലോത്സവത്തില്‍ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് അടുത്ത കലോത്സവത്തിൽ തീരുമാനമെടുക്കും.കോവിഡ് മഹാമാരി നമ്മെ തളച്ചിട്ട രണ്ട് വർഷങ്ങൾക്ക് ശേഷം നടന്ന കലോത്സവം ഏറെ മികവോടെ സംഘടിപ്പിച്ചു. ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും കോഴിക്കോട് കലോത്സവം ഏറെ ശ്രദ്ധേയമായി. അക്കാര്യത്തിൽ സംഘാടക സമിതി ഏറ്റവും മികച്ച രീതിയിലാണ് പ്രവർത്തിച്ചതെന്നും മന്ത്രി പറഞ്ഞു. 

അടുത്ത തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവം ലോക റെക്കോഡ് അധികൃതരെ അറിയിച്ച് നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. കലോത്സവ മാന്വൽ പരിഷ്കരണം പൂർത്തിയാക്കിയ ശേഷമേ അടുത്ത വർഷത്തെ കലോത്സവം ഏത് ജില്ലയിലാണ് നടക്കുക എന്നത് പ്രഖ്യാപിക്കുകയുള്ളുവെന്നും വി ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Min­is­ter Sivankut­ty said that it is not right to crit­i­cise the pazayidam

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.