ഗവര്‍ണര്‍ പരിണിതപ്രജ്ഞനായ വ്യക്തിയല്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഭരണഘടനാ പദവിയിലുള്ള ഒരാളിൽ നിന്നുണ്ടാകേണ്ട പരാമർശങ്ങൾ ആണോ അദ്ദേഹത്തിൽ നിന്നും ഉണ്ടാകുന്നതെന്നും വി ശിവൻകുട്ടി ചോദിച്ചു. അദ്ദേഹം തന്റെ ഫെയ്സ് ബുക്കില്‍ കുറിച്ചതാണിത്.
സംസ്കാരമുള്ള ഒരാളുടെ വായിൽ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവർണറിൽ നിന്നുണ്ടാകുന്നതെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടി. എസ്എഫ്ഐ വിദ്യാർഥികളെ ബ്ലഡി ക്രിമിനൽസ് എന്നാണ് വിളിച്ചത്. വിദ്യാർഥികൾ സമരം ചെയ്യാൻ കാരണം ഈ ഗവർണറുടെ ഏകാധിപത്യ നിലപാടുകളും പരാമർശങ്ങളുമാണ്.
കണ്ണൂരിനെ ബ്ലഡി കണ്ണൂർ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഗവർണറെന്ന നിലയിലും ചാൻസലറെന്ന നിലയിലും പരിണതപ്രജ്ഞനായ വ്യക്തിയല്ല ആരിഫ് മുഹമ്മദ് ഖാനെന്നും അദ്ദേഹം കുറിച്ചു.
English Summary:
Minister V Sivankutty said that the Governor is not a sane person
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.