ഗുസ്തി താരങ്ങളെ സംരക്ഷിക്കാത്ത പ്രധാനമന്ത്രിയാണ് കേരളത്തില്‍ വന്ന് സ്ത്രീസുരക്ഷയെക്കുറിച്ച് സംസാരിക്കുന്നതെന്ന് മന്ത്രി വി എൻ്‍ വാസവന്‍.തെരഞ്ഞെടുപ്പ് പ്രടരണത്തിന്റെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തില്‍ സ്ത്രീശക്തി മോഡിക്കൊപ്പം എന്ന പരിപാടിയും റോഡ്ഷോയും നടന്നിരുന്നു.
പരിപാടിയില്‍ ഹിന്ദുത്വം ആളിക്കത്തിക്കാനും കേരളത്തെ ഇകഴ്ത്തിക്കെട്ടാനും പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പരാമര്‍ശങ്ങളെ മന്ത്രിവിമര്‍ശിച്ചുപ്രധാനമന്ത്രിയുടെ പ്രസ്‌താവന പദവിക്ക് യോജിക്കാത്തതാണ്. സ്ത്രീപുരോഗതിയിൽ രാജ്യത്തിന് മാതൃകയാണ് കേരളം. കുടുംബശ്രീ പ്രസ്ഥാനങ്ങൾ അതിന്റെ തെളിവാണ്. കേരളത്തിന്റെ സ്ത്രീമുന്നേറ്റത്തിന് കുടുംബശ്രീ പ്രസ്ഥാനം വഹിച്ച പങ്ക് വലുതാണ്. യാഥാർത്ഥ്യം മറച്ചു പിടിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്.
തദ്ദേശസ്ഥാപനങ്ങളിൽ വനിതാ സംവരണം നടപ്പാക്കിയ നാടാണിത്. അവിടെ വന്നാണ് മോഡി സ്ത്രീസുരക്ഷയെക്കുറിച്ച് സംസാരിക്കുന്നത്.ഗുസ്‌തി താരങ്ങൾ നീതിക്കുവേണ്ടി തെരുവിൽ സമരം ചെയ്യുകയാണ്. അതിനോട് മുഖം തിരിച്ചിട്ടാണ് പ്രധാനമന്ത്രി കേരളത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നതെന്നും മന്ത്രി വിമർശിച്ചു.
English Summary:
Minister Vasavan said that the Prime Minister who did not protect wrestlers came to Kerala and talked about women’s safety
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.