19 February 2026, Thursday

Related news

February 19, 2026
February 3, 2026
December 12, 2025
October 27, 2025
October 21, 2025
October 15, 2025
September 17, 2025
September 16, 2025
September 16, 2025
September 2, 2025

പിജി ഡോക്ടര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് മന്ത്രി വീണാ ജോര്‍ജ്ജ്

Janayugom Webdesk
തിരുവനന്തപുരം
February 19, 2026 12:57 pm

പിജി ഡോക്ടര്‍മാരെ വീണ്ടു ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഇന്ന് ഉച്ചയ്ക്ക് വിദ്യാർഥികൾ പ്രതിനിധികളുമായി ചർച്ച നടത്തും. ഇന്ന് വൈകീട്ട് തന്നെ ഡിഎംഇയുടെ നേതൃത്വത്തിലും മറ്റൊരു ചർച്ച നടത്താനുമാണ്‌ തീരുമാനം.ഇന്ന് നടത്താനിരുന്ന ഒ പി ബഹിഷ്കരണം പി ജി ഡോക്ടർമാർ ഇന്നലെ നടത്തിയ ചർച്ചയെ തുടർന്ന് പിൻവലിച്ചിരുന്നു. 

രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചില്ലെങ്കിൽ തുടർ സമര പ്രഖ്യാപനമെന്ന് പി ജി ഡോക്ടർമാർ വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമായി മെഡിക്കൽ കോളജിൽ വിദ്യാർഥികൾ നേരെത്തെ നിശ്ചയിച്ചിരുന്ന ധർണ തുടങ്ങി.അർഹമായ സ്റ്റൈപെൻഡ് വർദ്ധനവ് നടപ്പാക്കുക, അന്യായമായ ജോലി ഭാരം അവസാനിപ്പിക്കുക, PSC വിജ്ഞാപനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പി ജി ഡോക്ടർമാർ പ്രതിഷേധം നടത്തുന്നത്. കഴിഞ്ഞ നാല് മാസമായി സമരത്തിലാണ് അധ്യാപക സംഘടനയായ KGMCTA അതുകൊണ്ടുതന്നെ പി ജി വിദ്യാർഥികളുടെ ക്ലാസ്സുകളടക്കം മുടങ്ങിയ സാഹചര്യമാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.