കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചതിന് പിന്നാലെ പല തരത്തിലുള്ള പ്രചരണങ്ങളാണ് വിവിധ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. മന്ത്രിയുടെ യാത്ര തട്ടിപ്പോ പ്രഹസനമോ എന്ന തരത്തില്‍ അന്തിചര്‍ച്ചകളും സുലഭമായിരുന്നു. ഇതോടെ രാത്രി ഏറെ വൈകിയും ഇത്തരകാര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
ഡല്‍ഹി യാത്രയെ കുറിച്ച് സ്പീക്കര്‍ നിയമസഭയില്‍ പറയുന്നതിന്റെ ദൃശ്യങ്ങളടക്കം പങ്കുവച്ച് കൊണ്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒപ്പം വ്യാജ പ്രചരണങ്ങള്‍ നടത്തുന്ന മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്. ഫേസ് ബുക്കിലൂടെയാണ് മന്ത്രി തന്റെ മറുപടി നല്‍കിയിട്ടുള്ളത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.