2 March 2026, Monday

Related news

March 2, 2026
March 2, 2026
February 27, 2026
February 27, 2026
February 23, 2026
February 20, 2026
February 20, 2026
February 19, 2026
February 16, 2026
February 13, 2026

ശബരിമലയിലെ യുവതി പ്രവേശനത്തിലെ തീരുമാനം ദേവസ്വം ബോർഡ് ഒറ്റക്കെടുത്തതെന്ന് മന്ത്രി വി എൻ വാസവൻ

Janayugom Webdesk
തിരുവനന്തപുരം
March 2, 2026 4:43 pm

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകുന്നതിൽ പ്രതികരിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ. ദേവസ്വം ബോർഡിന്റേത് ബോർഡ് ഒറ്റയ്ക്ക് എടുത്ത തീരുമാനമാണെന്നും അതില്‍ സര്‍ക്കാര്‍ നടപടികള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം ബോർഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്. സർക്കാർ തീരുമാനം ക്യാബിനറ്റ് ചേർന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. 

അതേസമയം യുവതി പ്രവേശനത്തിനെതിരെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ് അറിയിച്ചിരുന്നു. കോടതിയിൽ യുവതി പ്രവേശന അനുകൂല നിലപാട് ബോർഡ്‌ സ്വീകരിച്ചിട്ടില്ലെന്നാണ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞത്. കോടതി വിധിയിൽ പുനഃപരിശോധന വേണമെന്ന് തങ്ങൾക്ക് ആവശ്യമില്ല. ആചാര അനുഷ്‌ടനങ്ങൾ സംരക്ഷിക്കുക എന്നതാണ് നിലപാട്. യുവതി പ്രവേശനത്തിനെതിരെ ദേവസ്വം ബോർഡ്‌ പ്രമേയവും പാസാക്കി. മാർച്ച്‌ 14ന് മുമ്പ് സുപ്രിംകോടതിയിൽ നിലപാടറിയിച്ച് സത്യവാങ്മൂലം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar