പ്രതിപക്ഷ നേതാവ് വിഡി സതീശന് ശക്തമായ മറുപടിയുമായി സഹകരണമന്ത്രി വിഎന്‍ വാസവന്‍. പുതുപ്പളളിയില്‍ വികസന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത് എന്തിനാണെന്നും ഏത് നിലവാരത്തിലുള്ള നേതാക്കന്മാര്‍ വന്നാലും തങ്ങള്‍ സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം മുഖ്യമന്ത്രി സംസാരിക്കട്ടെ എന്നീട്ടാവാം സംവാദമെന്ന പറഞ്ഞ പ്രതിപക്ഷ നേതാവിന് ശക്തമായ മറുപടിയാണ് മന്ത്രി വി എന്‍ വാസവന്‍ നല്‍കിയത്.പുതുപ്പള്ളിയിലെ വികസന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വരട്ടേയെന്ന് പറഞ്ഞ് കാത്തുനില്‍ക്കുന്നത് എന്തിനാണ്. ഇവിടെ ഏത് നിലവാരത്തിലുള്ള നേതാക്കന്മാര്‍ വന്നാലും ഞങ്ങള്‍ ആരോടും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നാണ് ആദ്യം തന്നെ വ്യക്തമാക്കിയിട്ടുള്ളത്.
ഞങ്ങള്‍ക്ക് അതില്‍ ആളിന്റെ വലിപ്പമോ അല്ലെങ്കില്‍ പ്രദേശത്തിന്റെ പ്രത്യേകതയോ ഏത് കക്ഷിയെന്നോ ഇല്ല, ആരോടും വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നല്ലേ ഞങ്ങള്‍ പറഞ്ഞത്. ഇവിടെ വികാരങ്ങള്‍ക്ക് വിവേകം വഴിമാറി കൊടുക്കുന്നു എന്ന സ്ഥിതി ഉയര്‍ന്നുവരുന്നു.
വികാരവും മറ്റ് കാര്യങ്ങളും ഉണ്ടാകും, സഹതാപം ആ രൂപത്തിലുണ്ട്. പക്ഷെ നാടിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ വിവേകത്തോട് കൂടി ജനങ്ങള്‍ ചിന്തിക്കും. വികസനം ചര്‍ച്ച ചെയ്യേണ്ട രൂപത്തിലേക്ക് അവരെത്തി എന്നായപ്പോള്‍ അല്‍പസ്വല്‍പം വിഷമങ്ങള്‍ ഇപ്പോള്‍ മത്സര രംഗത്ത് വലിയ രൂപത്തില്‍ അവര്‍ അനുഭവിക്കുന്നുണ്ട്, വാസവന്‍ അഭിപ്രായപ്പെട്ടു
English Summary:
Minister VN Vasavan gave a strong reply to the Leader of the Opposition
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.