
ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചിരുന്നില്ലെന്നും തെറ്റായ വാര്‍ത്തായാണെന്നും ദേവസ്വം വകുപ്പിന്റെ കൂടി ചുമതലയുള്ള മന്ത്രി വി എന്‍ വാസവന്‍. കാലാവധി നീട്ടണമെങ്കില്‍ നിയമസഭയുടെ അംഗീകാരം വേണം.
അത്തരത്തില്‍ ഒരു നീക്കവും സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.നിയമംഭേദഗതി ചെയ്യാതെ കാലാവധി നീട്ടി നല്‍കാന്‍ കഴിയില്ല, അതിനുള്ള ബില്ല് സര്‍ക്കാര്‍ കൊണ്ടുവന്നില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം തീര്‍ത്ഥാടനത്തിനു മുന്‍പ് പ്രസിഡന്റുമാരെ മാറ്റുന്നത് സംബന്ധിച്ച് പുനപരിശോധിക്കാന്‍ വകുപ്പ്തല സെക്രട്ടറിമാരുടെ നിര്‍ദ്ദേശം വന്നിരുന്നു. അത് ഭാവിയില്‍ പരിശോധിക്കുമെന്നും മന്ത്രി വാസവന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.