
മന്ത്രിമാർക്കും ജനപ്രതിനിധികൾക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഇ കെ വിഭാഗം സമസ്ത നേതാവ് ഡോ. ബഹാവുദ്ദീന്‍ നദ്‌വി. പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഭാര്യക്കു പുറമേ ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാരാണ് ബഹു ഭാര്യാത്വം എതിര്‍ക്കുന്നതെന്നും ബഹാവുദ്ദീന്‍ നദ്‌വി കൂട്ടിച്ചേർത്തു. വൈഫ് ഇന്‍ ചാര്‍ജ് പേര് പുറത്ത് പറയില്ലെന്ന് മാത്രം.
വൈഫ് ഇന്‍ ചാര്‍ജുമാര്‍ ഇല്ലാത്തവർ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാകില്ല. മന്ത്രിമാർ, ജനപ്രതിനിധികൾ, കേന്ദ്ര മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം ഇതുണ്ടാകും. ഇവര്‍ സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണെന്നും അദ്ദേഹം അധിക്ഷേപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.