24 February 2025, Monday
KSFE Galaxy Chits Banner 2

Related news

February 19, 2025
February 2, 2025
December 13, 2024
November 16, 2024
September 23, 2024
September 20, 2024
September 11, 2024
September 6, 2024
September 1, 2024
August 24, 2024

ബിരുദദാന ചടങ്ങിന് ഇന്ത്യന്‍ വസ്ത്രം മതിയെന്ന് ആരോഗ്യ മന്ത്രാലയം

Janayugom Webdesk
ന്യൂഡൽഹി
August 23, 2024 10:06 pm

മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദദാനച്ചടങ്ങിനുള്ള വസ്ത്രധാരണത്തിൽ മാറ്റങ്ങൾ വരുത്താൻ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കറുത്ത വസ്ത്രം ഉപേക്ഷിച്ച് ‘ഇന്ത്യൻ വസ്ത്രം’ ഉപയോഗിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.
കൊളോണിയൽ കാലത്തെ വസ്ത്രധാരണരീതിയാണ് ബ്ലാക്ക് റോബെന്നും ഇത് ഉപേക്ഷിക്കണമെന്നുമാണ് ആവശ്യം. എയിംസ്, ഐഎൻഐഎസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.

കറുത്ത കുപ്പായവും തൊപ്പിയും ധരിക്കുന്ന നിലവിലെ രീതി ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെത്തിയതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഓരോ സ്ഥാപനവും സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യവും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന പുതിയ വസ്ത്രരീതി രൂപകല്പന ചെയ്യാൻ സ്ഥാപനങ്ങൾ തയ്യാറാകണം. കൊളോണിയല്‍ രീതി മാറ്റേണ്ടതുണ്ടെന്നും മന്ത്രാലയം സ്ഥാപനങ്ങൾക്കയച്ച കത്തിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.