23 January 2026, Friday

Related news

January 21, 2026
November 13, 2025
November 10, 2025
November 5, 2025
October 29, 2025
September 16, 2025
August 22, 2025
August 7, 2025
August 3, 2025
July 24, 2025

വാട്സ്ആപ്പ് തട്ടിപ്പിനെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
January 21, 2024 7:53 pm

സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേശക സംഘത്തിന്റെ മുന്നറിയിപ്പ്. വാട്സ്ആപ്പില്‍ നടക്കുന്ന വിവിധ തട്ടിപ്പുകള്‍ക്കെതിരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മിസ്ഡ് കോളുകൾ, വീഡിയോ കോളുകൾ, ജോബ് ഓഫറുകളുടെയും നിക്ഷേപ പദ്ധതികളുടെയും പേരിൽ തട്ടിപ്പ്, ആൾമാറാട്ടം, ഹൈജാക്കിങ്, സ്‌ക്രീൻ ഷെയർ എന്നിവ ഉൾപ്പെടുന്ന ഏഴ് തരം തട്ടിപ്പുകൾ ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് (ബിപിആർഡി) തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉപയോക്താക്കള്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. വിയറ്റ്‌നാം, കെനിയ, എത്യോപ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലെ കോഡുകളിൽ നിന്ന് ആരംഭിക്കുന്ന നമ്പരുകളിൽ നിന്നുള്ള മിസ്‌ഡ് കോളുകൾ വഴി ഹാക്കർമാർ ഉപയോക്താക്കളെ കെണിയില്‍ അകപ്പെടുത്തുന്നത്. 

Eng­lish Summary;Ministry of Home Affairs warns against What­sApp fraud
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.