4 March 2026, Wednesday

Related news

March 1, 2026
February 27, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 24, 2026
February 22, 2026
February 22, 2026
February 22, 2026

പതിനാറുവയസുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു; ആറ് പേര്‍ക്കെതിരെ കേസ്

Janayugom Webdesk
റാഞ്ചി
May 20, 2023 5:09 pm

ജാര്‍ഖണ്ഡില്‍ 16 വയസുള്ള ദളിത് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. പാലാമുവിലെ ഹുസൈനാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതികൾ വീഡിയോ പകർത്തുകയും ഇത് വൈറലാക്കുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. മാതാപിതാക്കള്‍ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയത്. പ്രതികളിൽ ഒരാളെ ഗ്രാമവാസികൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചു, മറ്റ് അഞ്ച് പേർ ഗ്രാമത്തിൽ നിന്ന് രക്ഷപ്പെട്ടു. ബാക്കിയുള്ള പ്രതികളെ പിടികൂടാൻ റെയ്ഡ് നടത്തി വരികയാണെന്ന് ഹുസൈനാബാദ് പോലീസ് സ്‌റ്റേഷൻ ഇൻ ചാർജ് ജഗ്‌നാഥ് ധൻ പറഞ്ഞു.

eng­lish summary;Minor Dalit girl kid­napped, gan­graped in Jharkhand

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.