18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 13, 2024
December 6, 2024
November 28, 2024
November 22, 2024
October 13, 2024
October 13, 2024
October 8, 2024
September 24, 2024
September 22, 2024

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീ ഡിപ്പിച്ചു: അറസ്റ്റിലായി ബിജെപി നേതാവ്, പാർട്ടിയിൽ നിന്ന് പുറത്താക്കി

Janayugom Webdesk
ഡെറാഡൂൺ
September 2, 2024 11:44 am

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റിലായി. ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലാണ് സംഭവം. ഭഗവത് സിംഗ് ബോറ എന്നയാളാണ് അറസ്റ്റിലായത്. 14 വയസുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. 24നാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.

പരാതി വന്നയുടൻ നേതാവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ മഹേന്ദ്ര ഭട്ട് പറഞ്ഞു. പാര്‍ട്ടിയുടെ പ്രധാനമേഖലയുടെ യൂണിറ്റ് തലവനായിരുന്നു ബോറ. 

അതിക്രമങ്ങളുടെ കാര്യത്തിൽ ബിജെപി സർക്കാർ അവരുടെ നേതാക്കൾക്ക് “ലൈസൻസ്” നൽകിയെന്ന് കോൺഗ്രസ് അധ്യക്ഷൻ കരൺ മഹാര പ്രതികരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.