22 January 2026, Thursday

Related news

January 22, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീടിനുള്ളില്‍ കഴുത്തറുത്തനിലയില്‍ കണ്ടെത്തി

Janayugom Webdesk
ലഖ്നൗ
October 9, 2023 2:57 pm

ഉത്തർപ്രദേശിൽ ഏഴും നാലും വയസുള്ള സഹോദരിമാരായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ബഹദൂർപൂർ ഗ്രാമത്തിലാണ് സംഭവം. സുരഭി (7), റോഷ്നി (4) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്‌ച വൈകിട്ട്‌ ആറുമണിയോടെയാണ് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങൾ വ്യത്യസ്ത മുറികളിലായാണ് കിടന്നിരുന്നത്. സംഭവം നടന്ന സമയത്ത് വീട്ടില്‍ ആരുമില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുട്ടികളുടെ മാതാപിതാക്കളും അവരുടെ മൂത്ത കുട്ടികളും വീട്ടിലില്ലായിരുന്ന സമയത്താണ് അക്രമം നടന്നതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കൊലയ്ക്കു പിന്നിൽ ആരെന്ന് വ്യക്തമല്ല. കുടുംബവുമായി അടുപ്പമുള്ള ഒരാളായിരിക്കാം കുറ്റകൃത്യം നടത്തിയതെന്നും സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ബൽറായി പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Minor girls were found inside the house with their throats slit

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.