തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ വിദ്വേഷ പ്രസംഗത്തെ വിമര്‍ശിച്ച ബിക്കാനീര്‍ ബിജെപി മുന്‍ ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ അറസ്റ്റില്‍. സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിനാണ് ഉസ്മാന്‍ ഗനിയെ അറസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വിമര്‍ശിച്ചു എന്ന കാരണത്താല്‍ ഉസ്മാന്‍ ഗനിയെ ബിജെപിയില്‍ നിന്ന് പുറത്താക്കിയിരുന്നു. മോഡിക്കെതിരായ വിമര്‍ശനത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് നടപടി. ഈ സംഭവത്തിന് പിന്നാലെയാണിപ്പോള്‍ അറസ്റ്റ്.
മുസ്ലിം എന്ന നിലയില്‍ മോഡിയുടെ പ്രസംഗത്തില്‍ നിരാശയുണ്ടെന്നാണ് ഒരു ചാനലിനോടണ് ഗനി പറഞ്ഞത്. ബിജെപിക്ക് വോട്ട് ചെയ്യാനാവശ്യപ്പെട്ട് മുസ്ലിം വോട്ടര്‍മാരെ കാണുമ്പോള്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന അവര്‍ ചോദ്യം ചെയ്യുമെന്നും പറയാന്‍ മറുപടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. രാജസ്ഥാനില്‍ ബിജെപിയിലെ ന്യൂനപക്ഷത്തിന്റെ ശബ്ദമായിരുന്ന ഗനി ന്യൂനപക്ഷ മോര്‍ച്ചയുടെ ബിക്കാനീര്‍ ജില്ലാ പ്രസിഡന്റായിരുന്നു.
English Summary: Minority Morcha leader arrested for criticizing Modi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.