10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 9, 2025
January 8, 2025
January 8, 2025
January 7, 2025
January 7, 2025
January 6, 2025
January 6, 2025
January 6, 2025
January 5, 2025

മോഷണക്കുറ്റം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മൂത്രം കുടിപ്പിച്ചും സ്വകാര്യഭാഗങ്ങളില്‍ മുളക് തേച്ചും പീഡനം

Janayugom Webdesk
ലഖ്നൗ
August 6, 2023 6:45 pm

ഉത്തര്‍പ്രദേശില്‍ മോഷണക്കുറ്റം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ്‌നഗറിലാണ് പത്തും പതിനഞ്ചും വയസ്സുള്ള കുട്ടികള്‍ ക്രൂരപീഡനത്തിനിരയായത്. കുട്ടികളെ മൂത്രം കുടിപ്പിച്ചതായും സ്വകാര്യഭാഗത്ത് പച്ചമുളക് തേച്ചതായും ബലംപ്രയോഗിച്ച് ചില അജ്ഞാത ലായനികള്‍ കുത്തിവെച്ചുമായിരുന്നു പീഡനം. ഓഗസ്റ്റ് നാലാം തീയതി സിദ്ധാര്‍ഥ്‌നഗര്‍ പാത്രബസാര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു കോഴിക്കടയിലാണ് സംഭവം.

പണം മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പീഡനം. കുട്ടികളെ നിര്‍ബന്ധിച്ച് മുളക് തീറ്റിക്കുന്നതും മൂത്രം കുടിപ്പിക്കുന്നതും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. മൂത്രം കുടിച്ചില്ലെങ്കില്‍ മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. കുട്ടികളെ കൈകള്‍ കെട്ടി കിടത്തിയശേഷം സ്വകാര്യഭാഗങ്ങളില്‍ മുളക് തേയ്ക്കുന്നതാണ് മറ്റൊരു ദൃശ്യത്തിലുള്ളത്. കുട്ടികള്‍ വേദനകൊണ്ട് നിലവിളിക്കുമ്പോള്‍ മഞ്ഞനിറത്തിലുള്ള ലായനി ഇവരുടെ ദേഹത്ത് കുത്തിവെച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കുകയും ചെയ്തു. ആറുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Minors forced to drink urine, sex­u­al­ly assault­ed on sus­pi­cion theft
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.