22 December 2024, Sunday
KSFE Galaxy Chits Banner 2

ഭക്ഷണത്തില്‍ മാത്രമല്ല, പുതിന ഇനി ഇങ്ങനെയും ഉപയോഗിക്കാം

Janayugom Webdesk
January 19, 2022 8:09 pm

പുതിനയില ഭക്ഷണത്തിലും മറ്റ് പാനിയങ്ങളില്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ആഹാരത്തിനൊപ്പം മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനും പുതിന ഏറെ ഗുണം ചെയ്യും. നല്ല മണമുള്ള പച്ച നിറത്തിലുള്ള പുതിനയില മോയ്‌സ്‌ചുറൈസറുകള്‍, ക്ലെന്‍സറുകള്‍, ലോഷനുകള്‍ തുടങ്ങിയവയിലെല്ലാം അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മ സംരക്ഷണത്തിന് സാഹയകരമാകുന്ന വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. അവയെന്തെന്ന് മനസ്സിലാക്കാം. ശരീരത്തില്‍ കൊതുകും മറ്റ് കടിച്ചിട്ട് ഉിണ്ടാകുന്ന ചൊറിച്ചിലിനും മറ്റും പുതിനയില ഉപയോഗിക്കാം. ഇത് ചൊറിച്ചിലകറ്റാന്‍ സാഹയകരമാകും. പുതിന ചര്‍മ്മത്തിന് മൃദുലമാക്കാനും സാഹായിക്കും. 

തലയിലെ പേന്‍ ശല്യം ഇല്ലാതാക്കാനും പുതിനയില ഉത്തമമാണ്. ആഴ്‌ചയില്‍ 3–4 തവണ പുതിന ഉപയോഗിച്ചുള്ള എണ്ണ തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ഏതാനും ദിവസത്തെ ഉപയോഗം കഴിയുമ്പോള്‍ തന്നെ നിങ്ങളുടെ തലയും മുടിയും പേന്‍ ഇല്ലാതാകും.

മുഖത്തെ കറുത്ത പാടുകള്‍ മുഖക്കുരു മൂലം ഉണ്ടായിട്ടുള്ള പാടുകള്‍ എല്ലാം മാറാന്‍ പുതിന ഉപയോഗിച്ചാല്‍ മതി. ഇതിനായി ഒരു ഈസി ഫേസ്പാക്കും ഉണ്ട്. പുതിനയില നീര് ഓട്സില്‍ ചേര്‍ത്ത് മുഖത്ത് തേയ്ക്കുക. പാടുകള്‍ വേഗം ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. പാടുകള്‍ മങ്ങുമെന്ന്‌ മാത്രമല്ല ത്വക്കിലെ നിര്‍ജ്ജീവകോശങ്ങള്‍ നീക്കപ്പെടുകയും ചെയ്യും. വിണ്ടുകീറിയ പാദങ്ങള്‍ക്ക് പുതിനയില ഇട്ട്‌ തിളപ്പിച്ച വെള്ളത്തില്‍ പാദങ്ങള്‍ മുക്കി വയ്ക്കാം. അധികം വൈകാതെ പാദങ്ങളിലെ വിണ്ടുകീറലുകള്‍ മാറി മൃദുവാകും.

ENGLISH SUMMARY:Mint can be used not only in food but also in this way
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.