18 December 2025, Thursday

Related news

December 14, 2025
September 21, 2025
September 21, 2025
September 15, 2025
September 14, 2025
September 13, 2025
September 13, 2025
September 12, 2025
September 2, 2025
July 27, 2025

ത്രിപുര വെസ്റ്റില്‍ അത്ഭുതം: 100 ശതമാനവും കടന്ന് പോളിങ്

Janayugom Webdesk
അഗര്‍ത്തല
April 24, 2024 10:13 pm

ബിജെപി വ്യാപക ബൂത്ത് പിടിച്ചെടുക്കല്‍ നടത്തിയ ത്രിപുര വെസ്റ്റ് ലോക്‌സഭ മണ്ഡലത്തില്‍ 100 ശതമാനത്തിലധികം പോളിങ്. മണ്ഡലത്തിലെ ചില പോളിങ് ബൂത്തുകളില്‍ 105.30, 109.09, 100.5 ശതമാനം പോളിങ്ങും രേഖപ്പെടുത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍. ഇതോടെ മണ്ഡലത്തില്‍ റീപോളിങ് നടത്തണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ആദ്യഘട്ട വോട്ടെടുപ്പിലാണ് 100 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയതെന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നത്. ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി ബൂത്ത് കയ്യേറി കള്ളവോട്ട് ചെയ്തതിന്റെ ഫലമായാണ് പോളിങ് ശതമാനം 100 കടന്നതെന്ന് ഇടതുപക്ഷവും കോണ്‍ഗ്രസും ആരോപിച്ചു. 

നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന രാംനഗര്‍ സീറ്റിലും പോളിങ് ശതമാനം 100 കടന്നിട്ടുണ്ട്. രണ്ടിടങ്ങളിലും റീപോളിങ് നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മജിലിസ്പൂര്‍ മേഖലയില്‍ 105.30 ശതമാനം പോളിങ് നടന്നതായാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഔദ്യോഗികമായി അറിയിച്ചത്. കൈറാപൂര്‍ 100.15, കൈറാപൂര്‍ പാര്‍ട്ട് 25 ല്‍ 98.80, മോഹന്‍പൂരില്‍ 109.09 ശതമാനം എന്നിങ്ങനെയും പോളിങ് രേഖപ്പെടുത്തി.
പ്രതിപക്ഷ ബൂത്ത് ഏജന്റുമാരെ മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും പുറത്താക്കിയശേഷം ബിജെപി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അവര്‍ക്ക് അനുകൂലമായി പ്രവൃത്തിച്ചുവെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു. ബൂത്ത് തിരിച്ചുള്ള പോളിങ് ശതമാനത്തിന്റെ കണക്ക് പ്രസിദ്ധീകരിക്കണമെന്ന് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ പോളിങ് ശതമാനം 100 കടന്നതിനെ ന്യായീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വിശാല്‍ കുമാര്‍ രംഗത്ത് വന്നു. മജിലിസ്പൂര്‍ മേഖലയിലെ പാര്‍ട്ട് 44 ല്‍ മാത്രമാണ് 100 ശതമാനം പോളിങ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തമായ തെളിവില്ലാതെയാണ് മാധ്യമങ്ങളും പാര്‍ട്ടികളും ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നിയമം അനുസരിച്ച് പോളിങ് ശതമാനം 99 കഴിഞ്ഞാല്‍ റീപോളിങ് നടത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ത്രിപുരയില്‍ 100 ശതമാനത്തില്‍ അധികം പോളിങ് രേഖപ്പെടുത്തിയിട്ടും ഇതിനെ ന്യായീകരിക്കുന്ന സമീപനമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്. 

Eng­lish Sum­ma­ry: Mir­a­cle in Tripu­ra West: Polling cross­es 100 percent

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.