19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 15, 2024
December 11, 2024
December 4, 2024
November 28, 2024
November 22, 2024
November 17, 2024
November 15, 2024
November 10, 2024
November 7, 2024

ദർശനത്തിനെത്തിയ ഭക്തയോട് മോശം പെരുമാറ്റം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനെതിരെ കേസ്

Janayugom Webdesk
തിരുവനന്തപുരം
June 1, 2023 4:36 pm

തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേ നട വഴി ദർശനത്തിന് വന്ന സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്ത്രീ നല്‍കിയ പരാതിയിലാണ് ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനെതിരെ കേസെടുത്തിരിക്കുന്നത്. പുലർച്ചെ നാല് മണിക്ക് ദർശനത്തിന് വടക്കേ നടവഴി കടത്തി വിടാത്തതിനെ ചൊല്ലി വാക്കുതർക്കം മാത്രമാണ് ഉണ്ടായതെന്ന് ജീവനക്കാർ പറയുന്നു. സംഭവത്തിൽ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മാത്രമേ വ്യക്തമായ നിഗമനത്തിലെത്താനാവൂ എന്ന് പൊലീസ് പറയുന്നു. കുറ്റാരോപിതനായ ജീവനക്കാരന്റെ പേര് വിവരങ്ങളോ പരാതിക്കാരിയുടെ വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Eng­lish Summary;Misbehavior with devo­tee who came for dar­shan: Case against Pad­man­ab­haswamy tem­ple employee
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.