ഉക്രെയ്ന് തലസ്ഥാന നഗരമായ കീവിലും ലിവിവിലുമുള്‍പ്പെടെ നിരവധിയിടങ്ങളില്‍ റഷ്യന്‍ മിസെെലാക്രമണം. മൂന്ന് വലിയ സ്‍ഫോടനങ്ങളാണ് വെള്ളിയാഴ്ച ലിവിവ് വിമാനത്താവളത്തിന് സമീപമുണ്ടായത്. ആളപായമുണ്ടായിട്ടില്ലെന്നും വിമാനത്താവളം പൂര്‍ണമായി തകര്‍ന്നതായും ലിവിവ് മേയര്‍ ആന്റഡ്രി സഡോവി പറഞ്ഞു. തലസ്ഥാന നഗരമായ കീവിലെ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ മിസെെലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
നാല് കുട്ടികളുള്‍പ്പെടെ 19 പേര്‍ക്ക് പരിക്കേറ്റതായും കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‍കോ അറിയിച്ചു. കിഴക്കന്‍ നഗരമായ കര്‍കീവിലെ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ആക്രമണത്തിലും ഒരാള്‍ കൊല്ലപ്പെട്ടു. മരിയുപോളില്‍ വ്യോമാക്രമണമുണ്ടായ തിയേറ്ററില്‍ നിന്ന് 130 പേരെ രക്ഷപ്പെടുത്തിയതായി ഉക്രെയ്‍ന്‍ മനുഷ്യാവകാശ ഓംബുഡ്സ്‍മാന്‍ ല്യൂഡ്‍മിയ്‌ല ഡെനിസോവ പറഞ്ഞു.
ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ 2000 ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായും 80 ശതമാനത്തിലധികം നാശനഷ്ടങ്ങളുണ്ടായെന്നും ഉക്രെയ്‍ന്‍ അറിയിച്ചു. കീവില്‍ മാത്രം 222 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 60 സാധാരണക്കാരും നാല് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ കണക്കുകള്‍. ഉക്രെയ്‍നിലെ ഭക്ഷ്യ വിതരണ ശൃംഖല തകരുകയാണെന്ന് ലോകഭക്ഷ്യ പദ്ധതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
english summary; Missile strikes on Ukrainian cities
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.