20 February 2026, Friday

Related news

February 5, 2026
February 3, 2026
February 3, 2026
January 25, 2026
January 24, 2026
January 23, 2026
January 22, 2026
January 19, 2026
January 19, 2026
January 19, 2026

കാണാതായ ബ്യൂട്ടിഷൻ കൊല്ലപ്പെട്ടു; മൃതദേഹം കണ്ടെത്തിയത് കഷണങ്ങളാക്കിയ നിലയില്‍

Janayugom Webdesk
ജോധ്പൂർ
October 31, 2024 12:33 pm

രാജസ്ഥാനിലെ ജോധ്പൂരിൽ കാണാതായ 50 കാരിയായ ബ്യൂട്ടിഷനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പല കഷ്ണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അനിത ചൗധരിയാണ് കൊല്ലപ്പെട്ടത്. പഴയ കുടുംബ സുഹൃത്ത് ഗുൽ മുഹമ്മദാണ് അനിത ചൗധരിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

ജോധ്പൂരിൽ ബ്യൂട്ടി പാർലർ നടത്തുകയാണ് അനിത. ഒക്‌ടോബർ 27ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ സലൂൺ അടച്ചുപോയ ചൗധരിയെ പിന്നീട് കാണാതാവുകയായിരുന്നു. ഒരു ദിവസത്തിന് ശേഷം ഭർത്താവ് മൻമോഹൻ ചൗധരി പോലീസിൽ പരാതി നൽകി. മൊബൈല്‍ ലൊക്കേഷനും കോള്‍ റെക്കോര്‍ഡും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ആറ് കഷണങ്ങളാക്കിയ മൃതദേഹം വീടിന് പിന്നില്‍ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ മുഹമ്മദിന്റെ ഭാര്യയെ പൊലീസ് ഇയാളുടെ ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

ശരീരഭാഗങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി എയിംസ് ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തിനുപിന്നാലെ മുഹമ്മദ് ഒളിവില്‍ പോയതായും ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.