15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 10, 2024
November 5, 2024
November 1, 2024
October 29, 2024
October 16, 2024
October 15, 2024
October 13, 2024
October 10, 2024
October 8, 2024
October 6, 2024

കാസര്‍ഗോഡ് പിതാവ് വഴക്കുപറയുമെന്ന് ഭയന്ന് പന്ത്രണ്ടുകാരി വീടുവിട്ടു; ഒടുവില്‍ കണ്ടെത്തിയത് ശൗചാലയത്തില്‍

Janayugom Webdesk
കാസര്‍ഗോഡ്
February 16, 2023 6:34 pm

കാസര്‍ഗോഡ് ബേക്കലില്‍ പിതാവ് വഴക്കുപറയുമെന്ന് ഭയന്ന് വീടുവിട്ട പന്ത്രണ്ടുകാരി വീട്ടുകാരെയും പൊലീസിനെയും നാട്ടുകാരെയും മണിക്കൂറുകളോളം വട്ടംകറക്കി. ഒടുവില്‍ കുട്ടിയെ പണിതീരാത്ത വീടിന്റെ ശൗചാലയത്തില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയുടെ തിരോധാനമാണ് പരിഭ്രാന്തി പരത്തിയത്. പെണ്‍കുട്ടി കാട്ടിയ കുസൃതികള്‍ പണി കഴിഞ്ഞ് വൈകിട്ടെത്തിയ പിതാവിനെ സഹോദരങ്ങള്‍ അറിയിച്ചിരുന്നു. ഇതേക്കുറിച്ച് പിതാവ് രാത്രിയില്‍ ദേഷ്യത്തില്‍ കുട്ടിയോട് സംസാരിക്കുകയും ചെയ്തു. ഭയന്നുപോയ കുട്ടി ഇനിയും വഴക്കുപറയുമെന്ന് കരുതി വീടുവിട്ടിറങ്ങുകയായിരുന്നു.

വീട്ടുകാര്‍ കുട്ടിയെ അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ രാത്രി 11 മണിയോടെ വീട്ടുകാര്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഉടന്‍ തന്നെ പൊലീസ് സംഘവും നാട്ടുകാരും പ്രദേശത്തെ മുഴുവന്‍ വീടുകളിലും അന്വേഷിച്ചു. കൂടാതെ പ്രാദേശിക വാട്‌സ് ആപ് ഗ്രൂപ്പുകളിലും സന്ദേശങ്ങള്‍ പ്രചരിച്ചു. ഒടുവില്‍ അര്‍ധരാത്രിയോടെ പ്രദേശത്തെ പണിതീരാത്ത ഒരു വീടിന്റെ ശൗചാലയത്തില്‍ ഉറങ്ങുന്ന കുട്ടിയെ ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു പി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടെത്തി. കുട്ടിയെ ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ഭക്ഷണം നല്‍കി കൗണ്‍സിലിങ് നടത്തിയ ശേഷമാണ് രക്ഷിതാക്കള്‍ക്കൊപ്പം യാത്രയാക്കിയത്.

Eng­lish Sum­ma­ry: miss­ing case in kasargod
You may also like this video

 

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.