മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ നിന്ന് കാണാതായ ആഫ്രിക്കൻ ചീറ്റ, നീരവയെ ഉദ്യാനത്തിലെ ധോരേട്ട് പ്രദേശത്ത് നിന്നും കണ്ടെത്തി. ചീറ്റയെ ആരോഗ്യ പരിശോധനയ്ക്ക് അയച്ചു. ജൂലൈ 21 മുതല്‍ ചീറ്റയുടെ റേഡിയോ കോളര്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ 22 ദിവസങ്ങളായി അധികൃതര്‍ ചീറ്റക്കായുള്ള തെരച്ചില്‍ നടത്തി വരികയായിരുന്നു. ഓഫിസര്‍മാര്‍, മൃഗ ഡോക്ടര്‍മാര്‍, ചീറ്റയെ പിടികൂടുന്നതില്‍ വൈദഗ്ധ്യം സിദ്ധിച്ചവര്‍ ഉള്‍പ്പെടെ 100 പേരടങ്ങുന്ന സംഘമാണ് തെരച്ചില്‍ നടത്തിയിരുന്നത്.
ഗ്രാമനിവാസികളുടെ സഹായത്തോടെ 15–20 ചതുരശ്ര കിലോമീറ്ററാണ് ദിവസവും പരിശോധന നടത്തിയിരുന്നത്. ഈ മാസം 11ന് ലഭിച്ച ഉപഗ്രഹ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ചീറ്റയെ പിടികൂടാനായത്. ഡ്രോണുകളുടെയും ഡോഗ് സ്വാഡുകളുടെയും സഹകരണത്തോടെ നടത്തിയ തെരച്ചിലിലാണ് ഇന്നലെ ചീറ്റയെ കണ്ടെത്തിയത്.
ഏഴ് ആണ്‍, ഏഴ് പെണ്‍, ഒരു കുഞ്ഞ് എന്നിവയുള്‍പ്പെടെ കുനോ ദേശീയോദ്യാനത്തിലുള്ള 15 ചീറ്റകളും ആരോഗ്യത്തോടെയുണ്ടെന്നും ഇവയുടെ ആരോഗ്യസ്ഥിതി ദേശീയോദ്യാനത്തിലെ ഡോക്ടര്‍മാരുടെ സംഘം നിരന്തരം നിരീക്ഷിച്ചു വരുന്നതായും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
English Summary;Missing cheetah found in Kuno National Park
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.