കാണാതായ കോളജ് വിദ്യാര്‍ത്ഥിനിയെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍ കണ്ടെത്തി. തൊട്ടില്‍പ്പാലത്തുനിന്ന് വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ പെണ്‍കുട്ടിയെയാണ് കണ്ടെത്തിയത്. ഇവിടെനിന്ന് എംഡിഎംഎ ലഹരിമരുന്നും കണ്ടെടുത്തിട്ടുണ്ട്. കോളജിലേക്ക് പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചശേഷം ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക വിവരം.
കാണാനില്ലെന്ന പരാതിയില്‍ മൊബൈല്‍ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്താനായത്. പ്രദേശത്തെ ലഹരിക്കടിമയായ യുവാവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണ്. വിശദമായ മൊഴിയെടുത്തശേഷമായിരിക്കും മറ്റുനടപടികളിലേക്ക് കടക്കുക.
English Sammury: missing college student found
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.