6 February 2026, Friday

Related news

February 5, 2026
February 1, 2026
January 29, 2026
January 3, 2026
December 27, 2025
December 6, 2025
December 2, 2025
October 19, 2025
October 18, 2025
October 18, 2025

കോതമംഗലത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

Janayugom Webdesk
കോട്ടയം
January 6, 2024 10:53 pm

കോതമംഗലം വാരപ്പെട്ടിയില്‍ നിന്ന് കാണാതായ 12 വയസുളള പെണ്‍കുട്ടിയെ ചങ്ങനാശേരിയില്‍ കണ്ടെത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ ചങ്ങനാശേരി പൊലീസ് കൂട്ടിക്കൊണ്ടുപോയി. കുട്ടിയെ കോതമംഗലത്ത് നിന്നുള്ള ബന്ധുക്കള്‍ക്ക് കൈമാറും. കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നാണ് പ്രാഥമിക വിവരം.

ഇന്ന് വൈകിട്ടാണ് വാരപ്പെട്ടിയിലെ വീട്ടില്‍ അനുജനെ തനിച്ചാക്കി പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയത്. തോളില്‍ ബാഗും തൂക്കി റോഡരികിലൂടെ കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കാണാതായെന്ന വിവരം ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചതിന് പിന്നാലെ നാടൊട്ടുക്ക് തിരച്ചില്‍ നടത്തിവരവെ ആറ് മണിക്കൂറിന് ശേഷം കുട്ടിയെ ചങ്ങനാശേരിയില്‍ കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ പക്കല്‍ കുടുക്ക പൊട്ടിച്ച പണമുണ്ടായിരുന്നുവെന്നാണ് അറിയുന്നത്.

Eng­lish Sum­ma­ry: miss­ing girl from kothaman­galam found
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.