പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ഒളിവില്‍ പാര്‍പ്പിക്കുകയും ചെയ്ത കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. വീടുവിട്ടിറങ്ങിയ 16 കാരിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സ്പിന്‍ വിന്‍ വിന്‍(19) ഇടുക്കി സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി, ചുരുളി ആല്‍പ്പാറ കറുകയില്‍ വീട്ടില്‍ ആരോമല്‍ ഷാജി (19), ഇടുക്കി പാറേമാവ് ചെന്നാമാവുങ്കല്‍ വീട്ടില്‍ ബിനീഷ് ഗോപി (19) എന്നിവരാണ് അറസ്റ്റിലായത്.
ഏഴു ദിവസങ്ങള്‍ക്കു മുമ്പ് വീട് വിട്ട ഇടുക്കി സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയും (16) യുവാക്കള്‍ക്കൊപ്പമുണ്ടായിരുന്നു. സ്‌കൂളില്‍ പോകുവാണെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ 16കാരിയായ വിദ്യാര്‍ത്ഥിനിയെ രണ്ട് ദിവസമായി കാണാതായതോടെയാണ് മാതാപിതാക്കള്‍ പരാതിയുമായി തങ്കമണി പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഇതിനെ തുടര്‍ന്ന് ഇടുക്കി പൊലീസ് മേധാവി. വി യു കുര്യാക്കോസിന്റെ നിര്‍ദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്റെ നേത്യത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പള്ളുരുത്തി ഡോണ്‍ ബോസ്‌കോ കോളനിയില്‍ മാളിയേക്കല്‍ ജസ്റ്റിന്റെ വീട്ടില്‍ നിന്ന് പെണ്‍കുട്ടികളെയും യുവാക്കളെയും പിടികൂടിയത്.
ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സൗഹൃദത്തെ തുടര്‍ന്ന് എറണാകുളം കാണുന്നതിനായാണ് പെണ്‍കുട്ടികള്‍ യുവാക്കള്‍ക്കൊപ്പം വീടുവിട്ടിറങ്ങിയത്. ലഹരിക്കടിമകളായ യുവാക്കള്‍ പെണ്‍കുട്ടിയെ കട്ടപ്പനയില്‍ നിന്നും സ്‌കൂട്ടറില്‍ കയറ്റി പള്ളൂരുത്തിയില്‍ തോപ്രാംകുടി ‑പെരുംതൊട്ടി അത്യാലില്‍ അലന്‍ മാത്യുവിന് (23) എത്തിച്ചു നല്‍കുകയായിരുന്നു. നെടുംകണ്ടം കൊമ്പയാര്‍ പട്ടത്തിമുക്ക് ആലാട്ട് അശ്വിന്‍ സന്തോഷ് (23) പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടികള്‍ പറഞ്ഞു.
അന്വേഷണത്തില്‍ തങ്കമണി സബ് ഇന്‍സ്‌പെക്ടമാരായ കെ എം സന്തോഷ്, ബെന്നി ബേബി, പിആര്‍ഒ പി പി വിനോദ്, എഎസ്‌ഐമാരായ എന്‍ പി എല്‍ദോസ്, കെ ബി സ്മിത, സന്തോഷ് മാനുവേല്‍, എസ് സിപിഒമാരായ ജോഷി ജോസഫ്, പി എം സന്തോഷ്, പി എം ബിനോയി ജോസഫ്, സുനില്‍ മാത്യു, ബിപിന്‍ സെബാസ്റ്റിയന്‍, സിപിഒ മാരായ പി ടി രാജേഷ്, അനസ് കബീര്‍, രഞ്ജിത ഇ എം, ആതിര തോമസ് തുടങ്ങിയവര്‍ അന്വേഷണത്തില്‍ പങ്കാളികളായി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതികളുടെ മയക്കുമരുന്ന് ബന്ധത്തെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
English Summary: Missing girls found in Idukki
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.