28 December 2025, Sunday

Related news

December 27, 2025
December 25, 2025
December 22, 2025
December 16, 2025
December 16, 2025
December 8, 2025
December 8, 2025
December 7, 2025
December 1, 2025
November 27, 2025

തൃശ്ശൂരിൽ കാണാതായ അമ്മയും കുഞ്ഞും മ രിച്ച നിലയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 30, 2024 4:55 pm

തൃശൂർ കാഞ്ഞാണിയിൽ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങൾ കണ്ടെത്തി. പാലാഴിയിൽ കാക്കമാട് പ്രദേശത്ത് കനോലി കനാലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ(24 ) ഒന്നര വയസുള്ള മകൾ പൂജിത എന്നിവരാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടിൽ അഖിലിൻ്റെ ഭാര്യയും മണലൂർ ആനക്കാട് സ്വദേശിനിയുമായ കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ, ഒന്നര വയസുള്ള മകൾ പൂജിത എന്നിവരെയാണ് ഇന്നലെ മുതല്‍ കാണാതായത്. ഇന്ന് പുലർച്ചയോടെ നടക്കാനിറങ്ങിയവരാണ് പാലാഴി കാക്കമാട് പ്രദേശത്തായി കനോലി കനാലിൽ മൃതദേഹങ്ങൾ കണ്ടെത്. കാഞ്ഞാണിയിൽ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയാണ് കൃഷ്ണപ്രിയ.

ഭർതൃ ഗൃഹത്തിലേക്ക് പോകുന്നു എന്നു പറഞ്ഞ് കുഞ്ഞിനെയും കൂട്ടി മണലൂരിലെ വീട്ടിൽ നിന്നും പുറപ്പെട്ടതായിരുന്നു. രാത്രിയായിട്ടും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ഭർത്താവ് അഖിൽ അന്തിക്കാട് പൊലീസിൽ പരാതി നൽകിയത്. അന്വേഷണം തുടരുന്നതിനിടെയാണ് ഇന്നു രാവിലെ പുഴയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ച ബാഗിൽ നിന്ന് യുവതിയുടെ ഐഡി കാർഡും ലഭിച്ചു. സ്ഥലത്തെത്തിയ അന്തിക്കാട് പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Eng­lish Sum­ma­ry: Miss­ing moth­er and child found dead in Thrissur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.