27 December 2024, Friday
KSFE Galaxy Chits Banner 2

സുജിത്തിന്റെ തിരോധാനം; സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം

Janayugom Webdesk
കോന്നി
April 25, 2023 9:36 pm

തേക്കുതോട് മൂർത്തിമൺ സ്വദേശി സുജിത്തിന്റെ തിരോധാനം സമഗ്രമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ തണ്ണിത്തോട് പോലീസിൽ പരാതി നൽകി.തണ്ണിത്തോട് മൂർത്തിമൺ പുതുവേലി മുരുപ്പേൽ വാസു — ശോഭന ദമ്പതികളുടെ മകനാണ് സുജിത്ത് (27).വർഷങ്ങളായി തെലുങ്കാനയിലെ നിസാമാബാദ് എന്ന സ്ഥലത്ത് ആലുക്കാസ് ജൂവലറിയിൽ ജോലി ചെയ്തുവരികയായിരുന്നു സുജിത്ത്. മാർച്ച് 23 ന് ജോലിയിൽ നിന്ന് അവധി എടുത്ത ശേഷം വീട്ടിലേക്ക് വരികയാണെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് റെയിൽവേ സ്റ്റേഷനിൽ എത്തി ടിക്കറ്റ് എടുത്ത ശേഷം വീണ്ടും വീട്ടിലേക്ക് വിളിച്ച് ഇവിടെ ഒരു കാർണിവൽ നടക്കുന്നുണ്ട് എന്നും ഇത് കണ്ടതിന് ശേഷമേ മടങ്ങി വരൂ എന്ന് അറിയിക്കുകയും ചെയ്തിരുന്നു.

റാണാ പഥാ എന്നയാളുടെ ഫോണിൽ നിന്നാണ് ഈ വിവരം വിളിച്ച് അറിയിച്ചത്. എന്നാൽ പിന്നീട് സുജിത്തിന്റെ ഫോണിലേക്കും വീട്ടുകാരെ വിളിച്ച ഫോണിലേക്കും വീട്ടുകാർക്ക് ബന്ധപ്പെടുവാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ തണ്ണിത്തോട് പോലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട് എങ്കിലും അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. സംഭവം നടന്നത് തെലുങ്കാനയിൽ ആയതിനാൽ വിഷയം കേരളപോലീസ് അന്വേഷിക്കുന്നതിൽ പരിമിതികൾ ഉണ്ട്. സുജിത്തിന്റെ തിരോധാനത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നിരിയ്ക്കുകയാണ് കുടുംബം ഇപ്പോൾ.

Eng­lish Sum­ma­ry: miss­ing of Sujith; The fam­i­ly wants a thor­ough investigation

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.