22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 5, 2024
November 26, 2024
October 14, 2024
September 27, 2024
September 26, 2024
September 20, 2024
September 18, 2024
September 16, 2024
September 8, 2024

കാണാതായ വിദ്യാര്‍ത്ഥി തൃശൂരില്‍ മരിച്ചനിലയില്‍

web desk
തിരുവനന്തപുരം
February 16, 2023 2:01 pm

പാലക്കാട് നിന്നും കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പെഴുങ്കര അറഫ നഗറില്‍ മുസ്തഫയുടെ മകന്‍ മുഹമ്മദ് അനസ് (17) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അനസിനെ കാണായത്. തൃശൂരില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. സ്ഥിരമായി പോയിരുന്ന ഒരു സ്ഥാപനത്തില്‍ നിന്നും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് അനസ് നേരത്തെ ഇറങ്ങുകയായിരുന്നു. എന്നാല്‍, ഏറെ വൈകിയും തിരിച്ചെത്താതിനെ തുടര്‍ന്ന് അന്വേഷണം നടത്തുകയും പിന്നീട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ചാവക്കാട് ഭാഗത്തു നിന്ന് അനസിനെ കണ്ടതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍, പൊലീസും വീട്ടുകാരും എത്തുന്നതിന് മുമ്പേ അനസ് അവിടെ നിന്ന് കടന്നിരുന്നു. അനസിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ചാവക്കാടുള്ള ഒരു കടയില്‍ വിറ്റ് പണം കൈപ്പറ്റിയിരുന്നു. തൃശൂര്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ അനസിനെ കണ്ടെത്തുന്നത്.

Eng­lish Sam­mury: palakad miss­ing plus tow stu­dent dead in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.