4 February 2026, Wednesday

Related news

February 1, 2026
January 29, 2026
January 3, 2026
December 27, 2025
December 6, 2025
December 2, 2025
October 19, 2025
October 18, 2025
October 18, 2025
October 17, 2025

കോട്ടയത്ത് നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

Janayugom Webdesk
കോട്ടയം
March 26, 2024 9:27 pm

കോട്ടയം കൂട്ടിക്കലിൽ കാണാതായ നാലാംക്ലാസ് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. കുട്ടിക്കൽ വെട്ടിക്കാനം എൽ പി സ്കൂളിൽ നിന്നും നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികളെയായിരുന്നു കാണാതായത്. സ്കൂളിനടുത്തുള്ള റമ്പുട്ടാൻ തോട്ടത്തില്‍ നിന്നാണ് കുട്ടികളെ കിട്ടിയത്.

ഏന്തയാർ കപ്പിലാമൂട്, കുറ്റിപ്ലാങ്ങാട് സ്വദേശികളായ സാൻജോ, അമൃത് എന്നി രണ്ട് വിദ്യാർത്ഥികളെയാണ് ഇന്ന് ഉച്ചകഴിഞ്ഞ് മുതൽ കാണാതായത്.

ഇരുവരും രാവിലെ സ്കൂളില്‍ പോയതാണ്. വൈകീട്ട് സ്കൂള്‍ വിടുന്ന സമയത്തും വീട്ടിലെത്തിയില്ല. അന്വേഷിച്ചപ്പോള്‍ സ്കൂളില്‍ നിന്ന് ഇറങ്ങിയതായും വിവരം കിട്ടി. ഇതോടെ രക്ഷിതാക്കള്‍ പരിഭ്രാന്തരാവുകയായിരുന്നു. തുര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തി. ഈ തിരച്ചിലിനിടയിലാണ് കുട്ടികളെ സ്കൂളിനടുത്തുള്ള റമ്പൂട്ടാൻ തോട്ടത്തില്‍ കണ്ടെത്തിയത്.

Eng­lish Sum­ma­ry: miss­ing stu­dents found kottayam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.