13 February 2026, Friday

Related news

February 5, 2026
February 3, 2026
February 3, 2026
January 25, 2026
January 24, 2026
January 23, 2026
January 22, 2026
January 19, 2026
January 19, 2026
January 19, 2026

കാണാതായ രണ്ടുവയസുകാരി കൊല്ലപ്പെട്ടനിലയില്‍: മൃതദേഹം കണ്ടെത്തിയത് അയൽവാസിയുടെ വീട്ടിലെ സ്യൂട്ട്കേസിൽ നിന്ന്

Janayugom Webdesk
ഗ്രേറ്റർ നോയിഡ
April 10, 2023 10:48 am

ഉത്തര്‍പ്രദേശില്‍ കാണാതായ രണ്ട് വയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍. ഉത്തര്‍പ്രദേശിലെ സൂരജ്പൂർ പ്രദേശത്തെ ദേവ്‌ല ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ അയല്‍വാസിയുടെ വീട്ടിലെ സ്യൂട്ട്കേസില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനുപിന്നാലെ അയൽവാസി ഒളിവിലാണ്.

ദേവ്‌ല സ്വദേശികളായ ശിവകുമാറിന്റെ രണ്ട് മക്കളിൽ ഒരാളാണ് കൊല്ലപ്പെട്ടത്. രണ്ടുമക്കളെയും വീട്ടില്‍ വിട്ടതിനുശേഷം ഭാര്യ മാര്‍ക്കറ്റിലേക്ക് പോയി. ജോലിക്കുപോയിരിക്കുകയായിരുന്നു ശിവകുമാര്‍. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

രാഘവേന്ദ്ര എന്നയാളുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടവര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സൂരജ്പൂരിൽ നിന്നുള്ള പൊലീസ് സംഘം നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Miss­ing two-year-old boy found dead: Body found in suit­case at neigh­bor’s house

You may also like this video

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.