20 February 2026, Friday

Related news

February 17, 2026
February 17, 2026
February 14, 2026
February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 26, 2026
January 23, 2026
January 19, 2026

വയനാട്ടില്‍ കാണാതായ യുവാവിന്റെ മൃതദേഹം ക്വാറിയില്‍

Janayugom Webdesk
കല്‍പ്പറ്റ
October 20, 2023 2:00 pm

വയനാട് പുല്‍പ്പള്ളിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം പ്രവര്‍ത്തനം നിലച്ച ക്വാറിയില്‍ നിന്ന് കണ്ടെത്തി. മരക്കടവ് മൂന്നുപാലം സ്വദേശി സാബുവാണ് മരിച്ചത്. ഇന്നലെ മുതല്‍ സാബുവിനെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

സാബുവിന്റെ കാറും മൊബൈല്‍ ഫോണും ക്വാറിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ക്വാറിയില്‍ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ കുറെ നാളുകളായി ക്വാറി പ്രവര്‍ത്തിക്കുന്നില്ല. വെള്ളം നിറഞ്ഞു കിടക്കുന്ന നിലയിലായിരുന്നു ക്വാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: miss­ing youth body found in wayanad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.