5 March 2026, Thursday

Related news

March 5, 2026
March 5, 2026
March 4, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026
February 28, 2026
February 25, 2026
February 25, 2026

രോഹിത്തിനെ പിന്തള്ളി മിച്ചല്‍ നമ്പര്‍ വണ്‍ താരം

46 വര്‍ഷത്തിനിടെ ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ ന്യൂസിലാന്‍ഡ് താരം
Janayugom Webdesk
ദുബായ്
November 19, 2025 9:52 pm

ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. രോഹിത്തിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ന്യൂസിലാന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ തലപ്പത്തെത്തി. വെസ്റ്റിന്‍ഡീസിനെതിരായ സെഞ്ചുറി കരുത്തിലാണ് മിച്ചല്‍ ഒന്നാമതെത്തിയത്. ഒരു റേറ്റിങ് പോയിന്റിന്റെ പിന്‍ബലത്തിലാണ് മിച്ചല്‍ (782) ഒന്നാമതായത്. രോഹിതിന് 781 റേറ്റിങ് പോയിന്റാണുള്ളത്. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാനാണ് മൂന്നാം സ്ഥാനത്ത്. 46 വർഷത്തിൽ‌ ഇതാദ്യമായാണ് ന്യൂസിലാൻഡ് ക്രിക്കറ്റിൽ ഒരു താരം ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. 1979ൽ ​ഗ്ലെൻ ടേണറാണ് അവസാനമായി ഐസിസി റാങ്കിങ്ങിൽ ഒന്നാമതെത്തിയ ന്യൂസിലാൻഡ് താരം.

മാര്‍ട്ടിന്‍ ക്രോ, ആന്‍ഡ്രൂ ജോണ്‍സ്, റോജര്‍ ടൗസ്, നഥാന്‍ ആസ്റ്റല്‍, കെയ്ന്‍ വില്യംസണ്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, റോസ് ടെയ്‌ലര്‍ എന്നിവരുള്‍പ്പെടെ നിരവധി ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്‍മാര്‍ മുമ്പ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടംനേടിയിട്ടുങ്കിലും ഒന്നാമതെത്താന്‍ ഇവര്‍ക്കാര്‍ക്കും സാധിച്ചിരുന്നില്ല. ഇന്ത്യൻ താരങ്ങളായ ശുഭ്മാൻ ​ഗിൽ നാലാം സ്ഥാനത്തും വിരാട് കോലി അഞ്ചാം സ്ഥാനത്തുമുണ്ട്. എട്ടാമതുള്ള ശ്രേയസ് അയ്യരാണ് ഐസിസി റാങ്കിങ്ങിൽ ആദ്യ 10ലുള്ള മറ്റൊരു ഇന്ത്യൻ താരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.