21 December 2024, Saturday
KSFE Galaxy Chits Banner 2

ഫൈസാബാദില്‍ മിത്രാസെന്‍ യാദവിന്റെ മകന്‍ സിപിഐ സ്ഥാനാര്‍ത്ഥി

Janayugom Webdesk
ലഖ്നൗ
March 23, 2024 8:30 am

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ സിപിഐ എട്ട് സീറ്റുകളിൽ മത്സരിക്കും. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ മുൻ ലോക്‌സഭാംഗം മിത്രാസെൻ യാദവിന്റെ മകൻ അരവിന്ദ് സെൻ യാദവ് സ്ഥാനാര്‍ത്ഥിയാകും. മുൻ ഐപിഎസ് ഉദ്യോഗസ്ഥനാണ് അരവിന്ദ് സെൻ.
വിനോദ് റായ് (ഘോസി), അശോക് കുമാര്‍ കനോജിയ (റോബര്‍ട്ട് ഗഞ്ച്), ഗംഗാ ദീന്‍ (ലാല്‍ ഗഞ്ച്), ജയപ്രകാശ് മിശ്ര (ദൗര്‍ഹര), സുരേഷ് ഗൗതം (ഷാജഹാന്‍പൂര്‍) എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍. ഘാസിപൂര്‍, ബാന്ത എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് തീരുമാനിക്കും. 

Eng­lish Summary:Mithrasen Yadav’s son is CPI can­di­date in Faizabad

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.