5 March 2026, Thursday

Related news

March 5, 2026
March 5, 2026
March 2, 2026
February 26, 2026
February 22, 2026
February 19, 2026
February 12, 2026
February 11, 2026
February 11, 2026
February 6, 2026

മിഥുന്റെ അമ്മ സുജ മറ്റന്നാൾ എത്തും; വിദേശത്ത് ജോലിക്ക് പോയത് നാല് മാസം മുൻപ്

Janayugom Webdesk
കൊല്ലം
July 17, 2025 7:56 pm

സ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്റെ അമ്മ സുജ മറ്റന്നാൾ എത്തുമെന്ന് വിവരം. നാളെ വൈകിട്ട് തുർക്കിയിൽ നിന്ന് കുവൈറ്റിൽ എത്തും. ശനിയാഴ്ച രാവിലെ കുവൈറ്റിൽ നിന്ന് തിരുവനന്തപുരത്തെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കുവൈറ്റിലുള്ള കുടുംബത്തിലേക്ക് വീട്ടുജോലിക്കായാണ് സുജ പോയത്. ഈ കുടുംബം തുര്‍ക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയായിരുന്നു. മകന്റെ ദുരന്ത വിവരം അറിയിക്കാൻ ബന്ധുക്കള്‍ സുജയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഒടുവിൽ വൈകുന്നേരത്തോടെയാണ് വിവരം സുജയെ അറിയിച്ചത്. നാല് മാസം മുന്‍പാണ് സുജ വിദേശത്തേക്ക് പോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.